ശാലീന സുന്ദരമായ ഒരു കൊച്ചു ഗ്രാമം...
പ്രകൃതിരമണീയമായ കൊച്ചു മലകള്‍ , കുന്നുകള്‍ ....
ഇടതൂര്‍ന്നു പകല്‍ മുഴുവന്‍ നിഴല്‍ വിരിച്ചു നില്ക്കുന്ന കശുമാവിന് മരങ്ങള്‍ ...
അവധി ദിനങ്ങളില്‍ ചൊക്കി പഴങ്ങളും ഞാറപ്പഴങ്ങളും അറുത്തെടുക്കാന്‍ ഓടുന്ന കുട്ടികള്‍ ...
കൊച്ചു തോടുകള്‍ ,അരുവികള്‍ .... വെള്ളച്ചാട്ടങ്ങള്‍ ... തോടുകളില്‍ നിന്നും ചൂണ്ടയിട്ടു മീന്‍ പിടിച്ചു പച്ചയീര് ക്കിളിയില് കോര്‍ത്തു വീട്ടിലെത്തുന്ന കുഞ്ഞുനാളിലെ സായാഹ്നങ്ങള്‍ ...
പരന്നു കിടക്കുന്ന വയലോലകള്‍ .... പാടത്ത് നാടന്‍ പാട്ടും പാടി ഞാര്‍ നടുന്ന ചെറുമികള്‍ ... നിഷ്കളങ്കരായ ഒരു കൂട്ടം ഗ്രാമീണര്‍ .....
ഇതൊന്നും ഒരു കവിയുടെ സങ്കല്പ്പങ്ങളല്ല .... എന്റെ സ്വന്തം ഗ്രാമം!
ഈ അടുത്ത കാലം വരെ ഞാന്‍ അഭിമാനിച്ചു നടന്നിരുന്ന എന്റെ സ്വന്തം ഗ്രാമം!
അവസാനം അവര്‍ ഞങ്ങളെയും തേടിയെത്തി... 'വികസനം' എന്ന 'സുന്ദര' മുദ്രാവാക്യവുമായി!
ജെ സി ബി യും ടിപ്പര്‍ ലോറികളുമായി, ശത്രുഗ്രാമം കീഴടക്കുന്ന പോരാളികളുടെ ആവേശത്തോടെ അവര്‍ ഞങ്ങളുടെ കുന്നുകള്‍ ഇടിച്ചു നിരത്താന്‍ തുടങ്ങിയിരിക്കുന്നു.. (ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാനെടുത്ത ഈ ചിത്രം നോക്കുക)

ഇനി ഇവിടെയും റോഡുകള്‍ വരും... രമ്യഹര്‍മങ്ങള്‍ ഉയരും...
സുന്ദരമായ എന്റെ ഗ്രാമം ഓര്‍മകളില്‍ മാത്രം നിലനില്ക്കും..
നാളെ നിങ്ങള്‍ക്ക് സമര്‍പ്പിക്കാനായി എന്റെ ഗ്രാമത്തിന്റെ സുന്ദര ചിത്രങ്ങളു ണ്ടായിരിക്കുകയില്ല ...
അതിനാല്‍ മാഞ്ഞു തുടങ്ങുന്ന ആ കാഴ്ചകള്‍ നിങ്ങള്‍ക്ക് വേണ്ടി സമ്മാനിക്കട്ടെ....







http://cherukulamb.blogspot.com/2009/07/blog-post_01.html