Sunday, June 24, 2012

നമുക്ക് തന്നെ റിക്കാര്‍ഡ് !!!



മുമ്പൊക്കെ, കേരളീയരായതിനാല്‍ നാം അഭിമാനിച്ചിരുന്നു.. സംസ്കാരത്തിന്റെ കാര്യത്തിലും സാക്ഷരതയിലും നാം കേരളീയരാണ് മുമ്പില്‍ എന്ന് നാം മേനി നടിച്ചു നടന്നിരുന്നു...
ഇപ്പോഴിതാ നമുക്ക് മറ്റൊരു റിക്കാര്‍ഡ് ! ജനസംഖ്യാനുപാതികമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്  കേരളത്തില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (NCRB) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരമുള്ളത്. എന്ന് മാത്രമല്ല കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. ഇന്ത്യയില്‍ വര്‍ഷത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ശരാശരി കണക്ക് 187.6 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 424.1 ആണ്.
രാജ്യത്തെ ഏറ്റവും അപകടം നിറഞ്ഞ നഗരം കൊച്ചിയാണെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 193 ശതമാനം വര്‍ധനയാണ് കൊച്ചിയില്‍ ഉണ്ടായത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും കേരളം ബഹുദൂരം മുന്നിലാണ്. കേരളത്തിന്റെ ശരാശരി 27 ഉം ദല്‍ഹിയുടെത് 24 .6 ഉം ആണ്.

ദൈവത്തിന്റെ സ്വന്തം പിശാചുക്കളുടെ സ്വന്തം നാടായി മാറുന്നുവോ ?


കൂടുതലറിയാന്‍:

Monday, June 4, 2012

ഒരു ഗ്രാമത്തിന്റെ മരണ വെപ്രാളം ...

ശാലീന സുന്ദരമായ ഒരു കൊച്ചു ഗ്രാമം...
പ്രകൃതിരമണീയമായ കൊച്ചു മലകള്‍ , കുന്നുകള്‍ ....

ഇടതൂര്‍ന്നു പകല്‍ മുഴുവന്‍ നിഴല്‍ വിരിച്ചു നില്‍ക്കുന്ന കശുമാവിന്‍ മരങ്ങള്‍ ...
അവധി ദിനങ്ങളില്‍ ചൊക്കി പഴങ്ങളും ഞാറപ്പഴങ്ങളും അറുത്തെടുക്കാന്‍ ഓടുന്ന കുട്ടികള്‍ ...

കൊച്ചു തോടുകള്‍ ,അരുവികള്‍ ....  വെള്ളച്ചാട്ടങ്ങള്‍ ... തോടുകളില്‍ നിന്നും ചൂണ്ടയിട്ടു മീന്‍ പിടിച്ചു പച്ചയീര് ക്കിളിയില്‍ കോര്‍ത്തു വീട്ടിലെത്തുന്ന കുഞ്ഞുനാളിലെ സായാഹ്നങ്ങള്‍ ...

പരന്നു കിടക്കുന്ന വയലോലകള്‍ .... പാടത്ത് നാടന്‍ പാട്ടും പാടി ഞാര്‍ നടുന്ന ചെറുമികള്‍ ... നിഷ്കളങ്കരായ ഒരു കൂട്ടം ഗ്രാമീണര്‍ .....

 

ഇതൊന്നും  ഒരു കവിയുടെ സങ്കല്പ്പങ്ങളല്ല .... എന്റെ സ്വന്തം ഗ്രാമം!

ഈ അടുത്ത കാലം വരെ ഞാന്‍ അഭിമാനിച്ചു നടന്നിരുന്ന എന്റെ സ്വന്തം ഗ്രാമം!

 

അവസാനം അവര്‍ ഞങ്ങളെയും തേടിയെത്തി... 'വികസനം' എന്ന 'സുന്ദര' മുദ്രാവാക്യവുമായി! 

ജെ സി ബി യും ടിപ്പര്‍ ലോറികളുമായി, ശത്രുഗ്രാമം കീഴടക്കുന്ന പോരാളികളുടെ ആവേശത്തോടെ അവര്‍ ഞങ്ങളുടെ കുന്നുകള്‍ ഇടിച്ചു നിരത്താന്‍ തുടങ്ങിയിരിക്കുന്നു.. (ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാനെടുത്ത ഈ ചിത്രം നോക്കുക)

 

ഇനി ഇവിടെയും റോഡുകള്‍ വരും... രമ്യഹര്‍മങ്ങള്‍ ഉയരും...

സുന്ദരമായ എന്റെ  ഗ്രാമം ഓര്‍മകളില്‍ മാത്രം നിലനില്‍ക്കും..


നാളെ നിങ്ങള്‍ക്ക്  സമര്‍പ്പിക്കാനായി എന്റെ ഗ്രാമത്തിന്റെ സുന്ദര ചിത്രങ്ങളു ണ്ടായിരിക്കുകയില്ല ...


അതിനാല്‍ മാഞ്ഞു തുടങ്ങുന്ന ആ കാഴ്ചകള്‍ നിങ്ങള്‍ക്ക് വേണ്ടി സമ്മാനിക്കട്ടെ....


http://cherukulamb.blogspot.com/2009/07/blog-post_01.html

Friday, April 20, 2012

ഏതാണ് ശരി?

മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് www.suhrthu.com ല്‍ ഞാനിട്ട ഒരു ചര്‍ച്ചയും അതില്‍ വന്ന അഭിപ്രായങ്ങളും: 
_______________________________________________



ഈയിടെ എന്റെ ഫേസ്ബുക്കിലെ ഒരു സുഹൃത്തിന്റെ സുഹൃത്തിനു (അയാളെ എനിക്ക് പരിചയമില്ല) ഞാന്‍ ഒരു Friend request കൊടുത്തു. അയാള്‍ അത് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നതിന് മുമ്പായി എനിക്കൊരു മെസ്സേജ് അയച്ചു: "താങ്കള്‍  ------------- സംഘടനയുടെ പ്രവര്‍ ത്തകനാണോ?" അല്ല എന്ന എന്റെ മറുപടി കണ്ടപ്പോള്‍ അയാള്‍ വീണ്ടും എഴുതി: "എന്നാല്‍ എനിക്ക് താങ്കളുമായി Friendship നു താല്പര്യമില്ല" !!!
 
പ്രശസ്തനായ ഒരു ബ്ലോഗറുമായി അയാള്‍ എഴുതിയ ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അയാളെ അഭിസംബോധന ചെയതപ്പോള്‍ ബഹുമാനാര്‍ത്ഥം അയാളുടെ പേരിനൊപ്പം "ഭായ്" കൂടി ചേര്‍ത്തി. അതിനു മറുപടി എഴുതിയപ്പോള്‍ അയാള്‍ എഴുതി.. "എന്നെ 'ഭായ്' എന്ന് വിളിക്കരുത്. ഞാന് D കമ്പനിയിലെ ഉദ്ദ്യോഗസ്തനല്ല, മലബാര്‍കാരനുമല്ല!".
 
ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം പക്ഷെ, ഇതിന്റെ പിന്നിലുള്ള ആ മനസ്സ് ഒരു ശരാശരി മലയാളിയുടെതാണ്. പരസ്യമായി എന്തെന്തു പറഞ്ഞാലും നമ്മുടെ മനസ്സുകള്‍ കൂടുതല്‍ കുടുസ്സായി കൊണ്ടിരിക്കുകയും അസഹിഷ്ണുത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ് എന്നതാണ് യാതാര്‍ത്ഥ്യം. മത രാഷ്ട്രീയ സംഘടനകള്‍ക്കിടയില്‍, കൊലപാതകങ്ങളില്‍ വരെ ചെന്നെത്തുന്ന രീതിയില്‍ കാണുന്ന പരസ്പര വൈര്യത്തിന്റെ മൂലകാരണം ഈ അസഹിഷ്ണുത വളരുന്നതാണ്.
 
ഞാന്‍ മനസ്സിലാക്കിയത് മാത്രമാണ് പരമമായ ശരി,ബാക്കിയുള്ളതെല്ലാം തെറ്റാണ് എന്നങ്ങു ഉറച്ചു വിശ്വസിക്കുകയും തന്റെ ശരിയില്‍ വല്ല തെറ്റും ഉണ്ടോ എന്നോ മറ്റുള്ളവരുടെ തെറ്റില്‍ വല്ല ശരിയും ഉണ്ടോഎന്നോ ഒന്ന് വെറുതെ പരിശോധിക്കാന്‍ പോലും മേനെക്കെടാതെ മനസ്സിന്റെ വാതില്‍ അങ്ങ് കൊട്ടിയടുക്കുന്നതാണ് പ്രശ്നം.
 
ഇവിടുത്തെ കാര്യം തന്നെ നമുക്കെടുക്കാം... ഒട്ടനവധി വിഷയങ്ങളെ കുറിച്ച് നാം ദിനേന ചര്‍ച്ച ചെയ്യുന്നു. അഡ്മിന്റെ ഇടപെടല്‍ ആവശ്യമില്ലാതെ വളരെ സൌഹ്ര്‍ദമായി, രസകരമായി നമ്മള്‍ അഭിപ്രായങ്ങളും മറുപടികളും എഴുതുന്നു.. എന്നാല്‍ മതവുമായോ മറ്റു വല്ല പാര്‍ട്ടി നിലപാടുകളുമായോ ബന്ധപ്പെട്ട വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ നമ്മില്‍ പലരുടെയും തനിനിറം പുറത്ത് വരും. അപ്പോള്‍ സൌഹ്രദം ഒക്കെ മറന്നു കാര്യങ്ങളെ വൈകാരികമായി സമീപിക്കുന്നു. അഡ്മിന്‍ ഇടപെട്ടാല്‍ പോലും തീരാത്ത പ്രശ്നങ്ങളിലേക്ക് ചര്‍ച്ച വഴി മാറുന്നു. അത്തരം വിഷയങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ട് വരുന്നതു പോലും നിരോധിക്കേണ്ടി വരുന്നു!
 
ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു സഹോദരനോട് സംസാരിച്ചപ്പോള്‍ അവന്‍ ചോദിച്ചത്: "ഒരു വിഷയത്തില്‍ ഒന്നല്ലേ ശരിയായുണ്ടാവൂ .." എന്നാണ്. ശരിയാണ്, ആത്യന്തികമായി ശരി ഒന്നേ ഉണ്ടാവുകയുള്ളൂ. പക്ഷെ നാം മനസ്സിലാക്കിയതാണ് ആ ശരി എന്ന് പൂര്‍ണ്ണമായും നമുക്കുറപ്പിക്കാമോ എന്നതാണ് പ്രശ്നം. ആത്മാര്‍ഥമായി നാം മനസ്സിലാക്കിയതാണ് ശരി എന്ന ബോധ്യം ഉണ്ടാവുമ്പോഴും ആ ശരി മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുമ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടാവേണ്ടത് മറ്റുള്ളവരും ഇതുപോലെ അവരുടെ ശരികളെ ആത്മാര്‍ഥമായി ശരിയാണെന്ന് മനസ്സിലാക്കിയവരാണ് എന്നാണ്.
 
മുമ്പ് മനസ്സിലാക്കിയ പല ശരികളും ശരിയായിരുന്നില്ല എന്ന് പിന്നീട് നമുക്ക് മനസ്സിലായിട്ടുണ്ടാവം. ഇന്നത്തെ നമ്മുടെ പല ശരികളും നാളെ ശരിയല്ല എന്ന് നമുക്ക് മനസ്സിലായേക്കാം.
 
ഒരേ ശരിയിലേക്ക്‌ തന്നെയുള്ള വഴികള്‍ വിത്യസ്തമാവാം, ഒരേ ശരി തന്നെ മനസ്സിലാക്കുന്നിടത്തുള്ള വിത്യാസങ്ങള്‍ ഉണ്ടാവാം. അഥവാ ഒരേ സംഗതി തന്നെ പല കോണില്‍ നിന്നും നോക്കുമ്പോള്‍ വിത്യസ്തമായി തോന്നിയേക്കാം. കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാറുള്ള ഒരു കഥ കേട്ടിരിക്കും:
 
രണ്ടാളുകള്‍ വിപരീത ദിശകളില്‍ നിന്നും നടന്നു വരുന്നു. അവര്‍ ഇരുവരും കണ്ടു മുട്ടുന്നിടത്ത് അവര്‍ക്കിടയില്‍ മുകളില്‍ നിന്ന് താഴ്ന്നു നില്‍ക്കുന്ന ഒരു ബാനര്‍ ഉണ്ട്. ഒരാള്‍ ബാനറിന്റെ അപ്പുറത്തും മറ്റെയാള്‍ ബാനറിന്റെ ഇപ്പുറത്തും. ഒരാള്‍ പറഞ്ഞു: ഈ ചുകപ്പു ബാനര്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. രണ്ടാമന്‍ പറഞ്ഞു: ബാനര്‍ ഭംഗിയുണ്ട്, പക്ഷെ താങ്കള്‍ പറഞ്ഞ പോലെ അത് ചുകപ്പു നിറമല്ല അത് പച്ചയാണല്ലോ. നിറത്തിന്റെ കാര്യത്തിലുള്ള ഈ അഭിപ്രായ വിത്യാസങ്ങള്‍ വിട്ടു കൊടുക്കാന്‍ ഇരുവരും തയ്യാറായില്ല. അഭിപ്രായപ്രകടനങ്ങള്‍ തര്‍ക്കത്തിലേക്കും തര്‍ക്കം വഴക്കിലേക്കും എത്തുമ്പോഴാണ് മൂന്നാമതൊരാളുടെ രംഗപ്രവേശം. കാര്യമന്വേഷിച്ച മൂന്നാമന്‍ രണ്ടാളുടെ അടുത്തും ചെന്ന് ആ ബാനര്‍ നിരീക്ഷിച്ചു. സത്യത്തില്‍ രണ്ടാളും പറഞ്ഞത് ശരിയായിരുന്നു. ബാനറിന്റെ ഒരു ഭാഗത്ത്‌ ചുകപ്പു നിറവും മറുഭാഗത്ത് പച്ച നിറവുമായിരുന്നു. തന്റെ ശരിയില്‍ ഉറച്ചു നില്‍ക്കാനുള്ള വ്യഗ്രതയില്‍ അപരന്റെ ശരി കാണാതെ പോയി എന്നതായിരുന്നു പ്രശ്നം.
 
അതിനാല്‍ മനസ്സ് വിശാലമാക്കുക, നമ്മുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും മറ്റുള്ളവര്‍ ബഹുമാനിക്കാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കാനും ആദരിക്കാനും നാമും തയ്യാറാവണം.

_____________________________________________________________________

ഈ ചര്‍ച്ചയ്ക്കുള്ള മറുപടികള്‍

അതിനാല്‍ മനസ്സ് വിശാലമാക്കുക, നമ്മുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും മറ്റുള്ളവര്‍ ബഹുമാനിക്കാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കാനും ആദരിക്കാനും നാമും തയ്യാറാവണം.
തീര്‍ച്ചയായും ഒത്തിരി ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ട് മുകളിലെ വരികളില്‍...

മതവുമായോ മറ്റു വല്ല പാര്‍ട്ടി നിലപാടുകളുമായോ ബന്ധപ്പെട്ട വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ നമ്മില്‍ പലരുടെയും തനിനിറം പുറത്ത് വരും. അപ്പോള്‍ സൌഹ്രദം ഒക്കെ മറന്നു കാര്യങ്ങളെ വൈകാരികമായി സമീപിക്കുന്നു.
ഇത് പോലുള്ള ചില നഗ്ന സത്യങ്ങളും

ഞാന്‍ വിശ്വസിക്കുന്നതാണ്‌ അല്ലെങ്കില്‍ ഞാന്‍ ആണ് വലിയ ശരി ... ഞാന്‍ മനസ്സിലാക്കിയതാണ് എല്ലാം ശരി എന്ന് സ്വയം മനസ്സിനെ വിശ്വസിപ്പിച്ചവര്‍ക്ക് ഈ ചികിത്സ ഏല്‍ക്കില്ല ഇക്ക. കാരണം നമ്മള്‍ നല്‍കുന്ന മരുന്ന് അവരില്‍ ഏശില്ല .... നന്നാകാന്‍ താത്പര്യം ഇല്ലാത്ത കൂട്ടര്‍ ആണ് അത് .......
പിന്നെ ചിന്തിക്കാന്‍ ആകുന്നവര്‍ ചിന്തിക്കും ചിന്തിക്കുന്നും ഉണ്ട് ....... എന്തായാലും നല്ല ഒരു ഓര്‍മ്മപെടുത്തല്‍ നടത്താന്‍ ഉദാഹരങ്ങള്‍ സഹിതം ഇങ്ങനെ ഒരു ചര്‍ച്ച പോസ്ടിയത്തിനു അഭിനന്ദനങ്ങള്‍
നല്ലൊരു ചര്‍ച്ച ഇക്ക ..
ഹരി പറഞ്ഞതിനോട് ഞാന്‍ പുര്‍ണമായും യോജിക്കുന്നു ...!!!
ഇതെല്ലാം സത്യങ്ങള്‍ തന്നെയാണ് ...
ഇവരോടൊന്നും എന്ത് പറഞ്ഞാലും മനസിലാകില്ല ...
വാല്‍ കുഴലില്‍ ഇട്ടാലും നിവരാത്ത വര്‍ഗം
ഹു ഹു ഹു
ഇക്ക ഒരു നല്ല ചര്‍ച്ച വാക്കുകളും പ്രയോഗങ്ങളും നന്നായി വിശാല മനസ്ക്കാര്‍ കുറഞ്ഞു പോയിരിക്കുന്നു ഇക്ക എല്ലാവരും സെല്‍ഫിഷ് ആണ് ഇപ്പൊ .........!!
കൊള്ളാം ഇക്ക ,,,,,,,,,,നാളൊരു ചര്‍ച്ച ,,,,,,,,,,ഇന്ന് നാം വളരെ ചിന്തിക്കേണ്ടി ഇരിക്കുന്നു ,,,,മനുഷ്യന് പരസ്പരം വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ...........മനസ്സ്‌ മുഴുവനും ഒരു സഹായം ചെയ്താല്‍ അതില്‍ നിന്നും എനിക്ക് എന്ത് ലാഭം എന്ന് ചിന്തിക്കുന്നു ,,,
വളരെ നല്ല ചര്‍ച്ച, ശരിയാണ് നമ്മള്‍ മറ്റുള്ളവരെ അന്ഗ്ഗികരിക്കണം
ഇന്നല്ലെങ്ങില്‍ നാളെ മണ്ണിലേക്ക് അലിഞ്ഞു ചെരെണ്ടാവരാനെന്ന ബോതമില്ലാത്ത ഒരു കൂട്ടം മനുഷ്യ ജന്മങ്ങള്‍ ,,,,,
ഹായ് ബഷീര്‍ക്ക ,,,,,,,,,,,ഈ ചര്ചെക്ക് ഞാന്‍ നൂറു മാര്‍ക്ക്‌ നല്‍കുന്നു,,,,,,,,,,,,,,,,,
ഇക്ക പറഞ്ഞ കാര്യങ്ങള്‍ 100% സത്യമാണു, മതത്തിന്റെ കാര്യത്തില്‍ ,പണത്തിന്റെ കാര്യത്തില്‍..പിന്നെ പെണ്ണിന്റെ കാര്യത്തില്‍ ഈ 3 കാര്യങ്ങളിലാണു പല സൌഹൃദങ്ങളും തകരുന്നത്, ഫേസ്ബുക്കില്‍ ഈയിടെ ആയി മത ചിന്തകള്‍ മറ്റു മതസ്ഥര്‍ക്ക് ഷെയര്‍ ചെയ്യുന്ന പ്രവണത കൂടുതലായ് കണ്ട് വരുന്നു, സൌഹൃദം കാംക്ഷിച്ച് വരുന്നിടത്ത് മതമാണു വലുതെന്ന പ്രഘ്യാപനം വരുംബോള്‍ നമ്മള്‍ നാമറിയാതെ തന്നെ അകലും,എനിക്കിന്നലെ പോലും അതു പോലെ ചിലര്‍ക്കെതിരെ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യേണ്ടി വന്നു
നല്ല ചര്‍ച്ച അനിക്ക് ഇഷ്ടായ് ഇതു പോലുള്ള ചര്‍ച്ച എട്ടതിന്‍ വളരേ നന്ദി ഉണ്ട് ഇക്ക 
ചാത്തന്‍ പറഞ്ഞത് പോലേ ഒത്തിരി ഒര്മാപടുതലുകള്‍ ഉണ്ട് ബഷീര്‍കയുടായ് വരികളില്‍
വളരെ നല്ലത് പക്ഷേ നമ്മുടെ ചിന്തഗധി തന്നേയ് മാറ്റെനം കാരണം ഒരു ആളിനെ കണ്ടന്‍ ഒന്നാമതായി ആ വെക്തിയെ ഒരു മനുഷ്യനായി കാണാന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല ? 
ഇന്ത്യ പാക്കിസ്ഥാന്‍ ക്രികറ്റ് മല്തരം പോലും നമ്മുടെ ആള്‍ക്കാര്‍ കാണുന്നത് ഒരു യുദ്ധം പോലെയല്ലേ വര്‍ഗീയ വാദം പോലെയല്ലേ ?
നാം അഭിമാനിക്കുന്നു ഭാരതംമയുടെ മക്കളാണെന്നു എന്നാല്‍ ഒരു മുസല്‍മാനെയും, ക്രിസ്ത്യാനിയെയും , ഹിന്ദുവിനെയും ഒരു മനുഷ്യനായി കാണാന്‍ കഴിഞ്ഞുകൂടെയ് , മതമോ രാഷ്ട്രീയമോ നേതാക്കന്മാരോ ഇവര്ക്കര്കെങ്കിലും എന്തെങ്കിലും മാറ്റങ്ങള്‍ ലോകത്തില്‍ വരുത്തുവാന്‍ കഴിഞ്ഞിട്ടിണ്ടോ ?
നമുക്കൊന്നകം ഒരു അമ്മയുടെ മക്കള്‍ ആണെന്നുള്ള ഓര്‍മ മറക്കാതെ ആ കണ്ണുകളാല്‍ കാണാന്‍ ശ്രമിക്കാം .






ന്നല്ല വിഷയം ,അത് വരികളീലൂടെ നന്നായി എത്തിച്ചു തന്നു ,,,
ഇതിനു എന്ത് മറുപടി പറയാന്‍ ...കണ്ണടച്ച് കൊടുക്കണം അതിനുള്ള അടി...എന്നെ ഇവിടെ കൊണ്ട് വന്നവന്‍ ഇപ്പൊ ഇവിടെ സജീവമല്ല...ഞാന്‍ ഒരിക്കെ അവനോടു ചോദിച്ചു നീ എന്താ സുഹൃത്തില്‍ വരാതെ എന്ന്...അപ്പോള്‍ അവന്‍ പറയുകാ ഇവിടെ ഹിന്ദുത്യം ആണെന്ന് ....എനിക്കാകെ കലിപ്പ് കയറി..ഞാന്‍ അവനു തിരുത്തി കൊടുത്തു..ഞാന്‍ ഇവിടെ വന്നിട്ട് കുറെ ആയെന്നും ഇന്നേ വരെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്നും എന്റെ കൂട്ടുകാരില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ആണെന്നും....ഇങ്ങനെയുള്ള മനസുള്ളവര്‍ വാഴുമ്പോള്‍ നന്നാകില്ല ഈ ലോകം...എന്ത് ഹിന്ദു...എന്ത് മുസ്ലിം.എന്തു ക്രിസ്ത്യാനി......എല്ലാം ഒന്ന് തന്നെയാ...

ഞാന്‍ മനസ്സിലാക്കിയത് മാത്രമാണ് പരമമായ ശരി,ബാക്കിയുള്ളതെല്ലാം തെറ്റാണ് എന്നങ്ങു ഉറച്ചു വിശ്വസിക്കുകയും തന്റെ ശരിയില്‍ വല്ല തെറ്റും ഉണ്ടോ എന്നോ മറ്റുള്ളവരുടെ തെറ്റില്‍ വല്ല ശരിയും ഉണ്ടോ എന്ന് അല്ലാതെ.... മറ്റുള്ളവരുടെ ശരിയില്‍ എന്തങ്കിലും തെറ്റ് ഉണ്ടേല്‍ അത് വിളിച് പറഞ്ഞു നടക്കാന്‍ അന്ന് പലരുടെയും രിതി ...അതായത് അധിഷേപം.. മതെതരത്തിന് എതിര്‍ പ്രവര്‍ത്തനം ......." വന്നിചിലെലും നിനികരുത്" .... ഇത് ചിലപ്പോള്‍ മനസ്സില്‍ ചില മുറിപടുകളായി അവശേഷികുകയം ചെയും ...
ഇപ്പോള്‍ സോഷ്യല്‍ നെറ്വോര്‍ക്കുകള്‍ മതം മാറ്റുവാനുള്ള വേധിയാക്കുകയാണ് ഒട്ടു മിക്ക മത മക്കളും.... ഫസിബൂക് ഒക്കെ തുറന്നാല്‍ രാവിലെ മുതല്‍ രാത്രി വരെ അല്ലെങ്കില്‍ വേണ്ട ഇരുപത്തിനാല് മണിക്കൂറും എന്റെ മതത്തില്‍ ഇത് നല്ലതായിട്ടുണ്ടായിരുന്നു നിങ്ങളുടെ മതത്തില്‍ അതില്ലാ... ഞങ്ങളുടെ മതത്തില്‍ പറയുന്നതാണ് ശെരി നിങ്ങളുടെ മതത്തില്‍ പറയുന്നത് ശെരി അല്ല... ഇങ്ങനെ ഉള്ള സ്ക്രാപ്പും സ്റ്റ്ടസും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.... എല്ലാ മതകാരും പരസ്പരം ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോള കൊട്ടേഷന്‍ ഏട്ടെടുത്തെകുകയാണ്... ശാന്തിയും സമാധാനവും പുലമ്പുന്ന എല്ലാ മതങ്ങളും അവര്‍ക്കെതിരെ പറഞ്ഞാല്‍ പറയുന്നവന്റെ തലയും വെട്ടും... ഹാ മനോഹരം......., ശാന്തിയുടെയും സന്തോഷത്ത്തിന്റെം വാഹകരായാ എല്ലാ മതങ്ങള്‍ക്കും അവരുടെ ദൈവങ്ങള്‍ക്കും നല്ല നമസ്കാരം.... ഇനി പാര്ടിക്കാരുടെ കാര്യം, നേതാക്കന്‍ മാര്‍ പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും ഇറങ്ങിപുരപ്പെടുന്ന സാക്ഷര കേരളത്തിലെ യുവജനതയെ ഓര്‍ത്തു പുച്ചം തോന്നുന്നു... രാഷ്ട്രീയ കൊലപാതകം നടത്താത്ത പാര്‍ടിയാണ് ഞങ്ങളുടെ പാര്‍ടി എന്ന് നെഞ്ഞത്ത് കൈ വെച്ച് പറയുവാന്‍ ഒരു രാഷ്ട്രീയ നേതാവിനും കഴിയില്ല എന്ന് എനിക്കുറപ്പുണ്ട്... 
എല്ലാ വ്യക്തികല്ല്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വേണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.. പക്ഷെ അതൊരിക്കലും അന്യന്റെ തല അരിഞ്ഞു കൊണ്ടായിരിക്കരുത്... 
തന്റെ ഭാഗം വിജയിപ്പിക്കുക എന്നുള്ളത് ഏതൊരു മനുഷ്യന്റെയും ജന്മസിദ്ധമായ വാസനയാണ് എന്നാണു എന്റെ വിശ്വാസം. ഇത് തന്നെയാണ് മതത്തെയും, പാര്‍ടിയെയും കുറിച്ച് പറയുമ്പോള്‍ ആളുകള്‍ വിട്ടുവീഴ്ചക്ക് തയ്യാരാവത്ത്തതും...
വളരെ അര്‍ത്ഥവത്തായ മറുപിടിയാണ് താങ്കള്‍ നല്‍കിയിരിക്കുന്നത്, ഈയിടെ ഫേസ് ബുക്കില്‍ ഒരു ചെറുപ്പക്കാരന്‍ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് തന്നു അത് സ്വീകരിച്ച ഞാന്‍ കണ്ടത് ആ പയ്യന്റെ അക്ടിവിടീസ് മുഴുവന്‍ അയാള്‍ വിശ്വസിക്കുന്ന മതത്തെ പ്രകീര്‍ത്തിക്കുന്നത്. ഇതില്പരം എന്ത് എന്ത് മത പ്രചരണമുണ്ട് ഞാന്‍ ആ പയ്യനെ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. കൂടുതല്‍ പറയുന്നത് ശരിയല്ലാത്തത് കൊണ്ട് നിര്‍ത്തുന്നു.
പലപ്പോഴും സൌഹൃദം നഷ്ടമാകുമല്ലോ എന്ന് കരുതി സൊ മതസ്ഥര്‍ക്കും അന്യ മതസ്ഥര്‍ക്കും മറുപടി കൊടുക്കാതെ മാറുകയാണ് പതിവ്... വിശ്വാസം ആകേണ്ട എന്നൊന്നും ഞാന്‍ ആരോടും പറയില്ല... പക്ഷെ തന്റെ വിശ്വാസങ്ങള്‍ തന്നില്‍ തന്നെ വക്കുന്നതായിരിക്കും നല്ലത്... അത് അന്യന്റെ അടുത്തേക്ക് അടിചെല്‍പ്പിക്കുന്നത് മലര്‍ന്നു കിടന്നിട്ടു കാര്‍ക്കിച്ചു മുകളിലേക്ക് തുപ്പുന്നതിനു സമമാണ്...
സൂപ്പെര്‍ ഇതിലെ കുറച്ചു ഭാഗം ഞാന്‍ കടമെടുക്കുന്നു.... കുറച്ചു വരികള്‍.....
മായ്ക്കാം
മത ചര്‍ച്ചകള്‍ ഒട്ടും പാടില്ല എന്നതല്ല... മതവും രാഷ്ട്രീയവും സാമൂഹികവും തുടങ്ങി മനുഷ്യരുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും പരസ്പര ബഹുമാനത്തോടെ സൌഹ്രദമായി നടത്താനും മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കാനും നമുക്ക് കഴിയണം.
പരസ്പര ബഹുമാനത്തോടു കൂടി ഉള്ള സൌഹിരിട പരമായ ചര്‍ച്ചകള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും നല്ലതാണെന്ന് മനസ്സറിഞ്ഞു കരുതുന്നവനാണ് ഞാനും... അതുകൊണ്ട് തന്നെ ഇക്ക പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു...

ഇക്ക ....വളരെ നല്ല ഒരു ചര്‍ച്ച ... അതിനു ആദ്യമേ എന്‍റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍ ...മനുഷ്യന് മതത്തിന്റെ പേരില്‍ കാഴ്ച നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ് ... എവിടെ ചെന്നാലും ജാതി, മതം , എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ മാത്രം ... 
അവരോര്‍ക്കുന്നില്ല എല്ലാവരുടെയും രക്തത്തിന് ഒരു നിറം , എല്ലാവരും മരണ ശേഷം ഒരേ മണ്ണില്‍ ലയിക്കുന്നു ആ ജഡം ഭക്ഷിക്കുന്നത് ഒരേ കൃമികള്‍ ...എന്നിട്ടും ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ വേറെ എന്ന് കരുതി വഴക്കടിക്കുന്നു ... ഇവിടെയാണ്‌ മഹത്തായ രണ്ടു വാക്യങ്ങള്‍ നമ്മള്‍ ഓര്‍ക്കേണ്ടത് ... "കേരളം (അത് ഞാന്‍ തിരുത്താന്‍ ആഗ്രഹിക്കുന്നു "ഭാരതം ") ഒരു ഭ്രാന്താലയം " ..നമ്മളോ...ഇവിടത്തെ സ്വഭോധം ഇല്ലാത്ത ഭ്രാന്തന്മാര്‍ സ്വഭോധം ഉള്ളവരെ കൂടെ മറ്റുള്ളവര്‍ ഭ്രാന്തന്‍ മാരാക്കി മാറ്റുന്നു രണ്ടാമത്തെ വാക്യം ....
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "





അതിനാല്‍ മനസ്സ് വിശാലമാക്കുക, നമ്മുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും മറ്റുള്ളവര്‍ ബഹുമാനിക്കാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കാനും ആദരിക്കാനും നാമും തയ്യാറാവണം.
ഇതാണ് ഇന്ന് ഇല്ലാത്തതും.... നന്ദി ബഷീര്‍ക്കാ... ഇങ്ങിനെ ഒരു ചര്‍ച്ച കൊണ്ട് വന്നതിനു..
ഇക്ക നല്ലൊരു ചര്‍ച്ച ..സ്വന്തം താല്‍പര്യത്തിനുവേണ്ടി ..മതത്തെയും ,രാഷ്ട്രിയത്തെയും ,ഉപയോകികുന്നു സ്വബോധം ഇല്ലാത്ത കുറച്ചു ഭ്രാന്തന്മാര്‍........
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്
വളരെ നല്ലൊരു വിഷയമാണ് ബഷീര്‍ക്ക പോസ്റ്റിയത്.ഈ ഓര്‍മപെടുത്തല്‍ വളരെ അത്യാവിശ്യമായ കാലഘട്ടമാണ് ഇത്.മതവും വിശ്വാസവും അടിചേല്‍പ്പിക്കേണ്ട ഒന്നല്ല.മതഭ്രാന്തുമായി നടക്കുന്നവരോട് നിങ്ങള്‍ അവരുടെ മതത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചു നോക്കൂ.കൃത്യമായൊരു ഉത്തരം അവര്‍ക്കുണ്ടാവില്ല.അല്‍പജ്ഞാനികളായിരിക്കും അവര്‍.അത് തന്നെയാണ് അപകടം.
എല്ലാവരും അവനവന്റെ വിശ്വാസവും പ്രവര്‍ത്തിയും ശേരിയെന്നു വിശ്വസിക്കുന്നവരാണ് .. അതില്‍ തെറ്റില്ല .. അത് മറ്റുള്ളവര്‍ക്ക് ദോഷം ആകരുത് എന്ന് മാത്രം .. .. മറ്റുള്ളവരെ ബഹുമാനിച്ചു കൊണ്ട് തന്നെ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാം ....... മനസ്സ് വിശാലം ആകണം .. മുകളില്‍ പറഞ്ഞ പല കാര്യങ്ങോലോടും യോജിക്കുന്നൂ ..... ചര്‍ച്ച യിട്ടതിനു അഭി നന്ദനങ്ങള്‍ ......
എപോളും നമ്മള്‍ തന്നെ ജയിക്കണം എന്ന നമ്മുടെ വാശിയല്ലേ അതിനു കാരണം ( ഞാനും അങ്ങനെ ഒരു വാശികാരന്‍ ആണെന്നുള്ളതാണ് എന്‍റെ ഏറ്റവും വലിയ ദുശ്ശീലം ) അത് ഒരു പക്ഷെ നമുക്ക് മാറ്റാന്‍ കഴിയുന്നില്ല, ഒരുപക്ഷെ നമ്മള്‍ വളര്‍ന്ന ചുറ്റുപാട്, നമ്മുടെ ജീവിതശൈലി നമ്മള്‍ നേടിയെടുത്ത വിദ്യാഭാസം അതൊക്കെ ആയിരിക്കും നമ്മളെ അങ്ങനെ ആക്കിയത്, സുഹൃത്തിനെ പോലെ ഉള്ള ഒരു കൂട്ട് കുടുംബം നമ്മളെ ഒരു നല്ല ചിന്താഗതികാരന്‍ ആക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..............
മതപരമായ   ചര്‍ച്ച സുഹൃത്തില്‍ നിരോധിചിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍ വലിച്ചോ..? 
മായ്ക്കാം
പരസ്പര ബഹുമാനത്തോടെ സൌഹ്രദമായി മത കാര്യങ്ങള്‍ പോലും ചര്‍ച്ച ചെയ്യാനുള്ള ഒരു നിലവാരത്തില്‍ അംഗങ്ങള്‍ എല്ലാരും എത്തി എന്നുറപ്പിക്കാമോ?
ഇതൊരു മത ചര്‍ച്ച ആണോ...?
എഴുത്ത് നന്നായിട്ടുണ്ട്.. എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാല്‍ നാം ഒരു വ്യക്തി വിചാരിച്ചാല്‍ ഒറ്റ നിമിഷം കൊണ്ട് മാറ്റിയെടുക്കാവുന്നതല്ല ലോകം.. പക്ഷെ നാം ഒരുമിച്ചു പരിശ്രമിച്ചാല്‍ കുറച്ചെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞേക്കും.. എന്‍റെ എല്ലാ വിധ ആശംസകളും..



മായ്ക്കാം
ഓരോരുത്തര്‍ കൂടുന്നതാണല്ലോ സമൂഹം.. കുറെ ഓരോരുത്തര്‍ വിചാരിച്ചാല്‍ മാറ്റങ്ങള്‍ സ്രഷ്ടിക്കാന്‍ കഴിയും.


ഒരു ചര്‍ച്ചാ വേദി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..? ചര്‍ച്ച ചെര്‍ക്കുന്നയാല്‍ പറയുന്നത് എല്ലാം അംഗീകരിച്ചു കൊടുക്കല്‍ ആണോ..? വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്ക് അത് പറയാനുള്ള സ്വാതന്ത്ര്യം ചര്‍ച്ചാ വേദിയില്‍ ഉണ്ടാവണം.. അത് ക്ഷമയോടെ കേള്‍ക്കാന്‍ ചര്‍ച്ച ചേര്‍ത്ത ആളും ഒപ്പം ചര്‍ച്ചയെ അനുകൂലിക്കുന്നവരും തയ്യാറാകണം.. ബോധപൂര്‍വ്വം ചര്‍ച്ചയെ വഴി തിരിച്ചു വിടാനുള്ള പരിശ്രമങ്ങളെ തടയാന്‍ ചര്‍ച്ച ഇട്ട ആള്‍ക്ക് ബാദ്ധ്യത ഉണ്ട്.. ആശയങ്ങള്‍  കൊണ്ടുള്ള ഏറ്റുമുട്ടല്‍ ആവണം ഓരോ ചര്‍ച്ചയും.. വ്യത്യസ്ത അഭിപ്രായങ്ങള്‍ ആണ് ചര്‍ച്ചാ വേദിയുടെ ജീവന്‍,, പക്ഷെ അഭിപ്രായങ്ങള്‍ മാന്യവും വ്യക്തവും വിഷയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാവണം.. അങ്ങനെ ആശയങ്ങള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ശക്തമായ ഭാഷയില്‍ ഉള്ള പ്രതികരനങ്ങലുണ്ടാവുക സ്വാഭാവികം മാത്രമാണ്.. അതിനപ്പുറം അതില്‍ വ്യക്തിപോരമായ പിണക്കങ്ങളോ ഇഷ്ടാനിഷ്ടങ്ങളോ ഇല്ല..ഉണ്ടാവാന്‍ പാടില്ല... എന്റെ തുടര്‍ച്ചയായ രണ്ടു ചര്‍ച്ചകളാണ് അഡ്മിന്‍ ഇടപെട്ടു നിര്‍ത്തി വെച്ചത്.. എന്തിനു വേണ്ടി..? എന്തായിരുന്നു കാരണം..? മതപരമായ ചര്‍ച്ചകള്‍ നിരോധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത് എങ്ങനെയാണ്..?? എന്താണ് മതത്തെയും ദൈവത്തെയും കുറിച്ച് പറഞ്ഞാല്‍ കുഴപ്പം..? ആര്‍ക്കാണ് ഇതില്‍ ഇത്ര അസഹിഷ്ണുത..? എന്തിനാണ് അവര്‍ അസ്വസ്ഥരാകുന്നത്.? 

ഞാന്‍ ചേര്‍ത്ത തിരു കേശം എന്നാ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ച ഞാന്‍ നേരത്തെ പറഞ്ഞ ആശയ പോരാട്ടങ്ങലാല്‍ സമ്പന്നമായിരുന്നു.. ആരും മോശം വാക്കുകള്‍ ഉപയോഗിച്ചില്ല.. സൌഹൃദത്തിനു മങ്ങലേല്‍ക്കുന്ന ഒരു പ്രയോഗം പോലും ആരില്‍ നിന്നും ഉണ്ടായില്ല.. എന്നിട്ടും ആ ചര്‍ച്ച നിര്തലാകി.. പുറകെ അഡ്മിന്‍ മതപരമായ ചര്‍ച്ച നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പ് വെച്ചു.. അട്മിനോട് കാരണം തിരക്കിയപ്പോള്‍ ആ ചര്‍ച്ചക്ക് എതിരെ പരാതിപെട്ടിയില്‍ നിരവധി പരാതികള്‍ എത്തുന്നു.. പരാതി പറയാന്‍ വേണ്ടി മാത്രം ചിലര്‍ സുഹൃത്തില്‍ അങ്ങത്വം എടുക്കുന്നു.. ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന ചിലര്‍ പരാതി ഉന്നയിക്കുന്നു.. 

ഇവിടെയാണ്‌ ഇക്ക ചേര്‍ത്ത ഈ ചര്‍ച്ചക്കുള്ള പ്രാധാന്യം....

ഇത്രമാത്രം അസഹിഷ്ണുത കാണിക്കേണ്ട കാര്യമുണ്ടോ..? തങ്ങളുടെ അഭിപ്രായം മാത്രമാണ് ശരിയെന്നു വാദിക്കുന്നതിലെ യുക്തി ഇപ്പോഴും മനസ്സിലാകുന്നില്ല.. ഇത്തരം തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ ആണ് അതിനായി വാദിക്കുന്നവരാണ് പിന്നീട് തീവ്രവാദികള്‍ ആയി മാറുന്നത്.. മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കാനും തെറ്റുകള്‍ ഉള്‍ക്കൊള്ളാനും ചൂണ്ടിക്കാണിക്കാനും കഴിയണമെങ്കില്‍.. നമ്മുടെ മനസ്സ് നിഷ്പക്ഷം ആയിരിക്കെണ്ടേ..? പക്ഷം ഇല്ലായ്മ ആയിരിക്കെണ്ടേ നമ്മുടെ പക്ഷം..??? 
മായ്ക്കാം
മനുഷ്യ ജീവിതത്തിന്റെ വളരെ പ്രധാന ഭാഗമായ മതവും ചര്‍ച്ചകളില്‍ വരേണ്ടത് തന്നെയാണ് എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം. മാന്യമായ സംവാദങ്ങള്‍ ഒരു ക്രിയാത്മക സമൂഹത്തില്‍ ആവശ്യമാണ്‌.. തനിക്കു എന്ത് അഭിപ്രായം പറയാനും സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും തയ്യാറാവണം. പ്രതിപക്ഷ ബഹുമാനത്തോടെയുള്ള മാന്യമായ ചര്‍ച്ചയായിരിക്കണമത്. അല്ലാതെ മറ്റുള്ളവരുടെ മേല്‍ വിജയം നേടാനുള്ള ഒരു ഒരു 'യുദ്ധ'മായിരിക്കരുത് അത്.
ഇക്കാ.. ഇവിടെ നടന്ന ഒരു ചര്‍ച്ചയില്‍ (എനിക്ക് തോന്നുന്നത് ജനസംഖ്യാ നിയന്ത്രനവുമായി ബന്ദ്ധപ്പെട്ട ബില്ലിന്റെ ശിപാര്‍ശയെ സംബന്ദ്ധിച്ചതാണ് എന്ന് തോന്നുന്നു..) അന്ന് സുഹൃത്തില്‍ ഉണ്ടാരുന്ന അജിത്‌ നാരായണന്‍ (ഇപ്പോള്‍ സുഹൃത്തില്‍ ഇല്ല.) എന്നയാള്‍ തുടക്കത്തില്‍ ചര്‍ച്ചയെ അനുകൂലിച്ചു ശക്തമായി വാദിച്ചയാലാണ്..പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹം ശക്തമായി അതിനോട് വിയോജിച്ചു സംസാരിക്കുന്നതാണ് കണ്ടത്.. കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ ഞാന്‍ സ്വീകരിച്ച നിലപാടുകള്‍ തെറ്റാണ് എന്ന് എനിക്ക് ഈ ചര്‍ച്ചയിലൂടെ മനസ്സിലായി എന്നാണു.. ഉടനെ അത് ഉള്‍ക്കൊള്ളാനും ശരിയുടെ ഭാഗത്ത്‌ നില്‍ക്കാനും അദ്ദേഹം തയ്യാറായി.. അതല്ലേ ശരിക്കും ഒരു ചര്‍ച്ചയുടെ വിജയം..എത്ര പേര്‍ ഇങ്ങനെ ചിന്തിക്കാന്‍ തയ്യാറാകും..?? തങ്ങളുടെ വാദം തെറ്റാണ് എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടാലും അത് സമ്മതിച്ചുതരാന്‍ പലരും തയ്യാറാകുന്നില്ല..
തീര്‍ച്ചയായും രാജ് കുമാര്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.. കാരണം ചര്‍ച്ചയില്‍ പങ്കെടുത്തു തന്റെ വാദം അല്ലെങ്കില്‍ താന്‍ വിശ്വസിക്കുന്നത് തുറന്നു പറയാന്‍ മടിയുള്ളവര്‍ ആണ് ഇങ്ങിനെ പരാതി പെട്ടിയിലേക്ക് പരാതി അയച്ചു ചര്‍ച്ച നിറുത്തി വെപ്പിക്കുന്നത്... അതിനര്‍ത്ഥം അവര്‍ വിശ്വസിക്കുന്നത് തെറ്റാണെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു എന്നല്ലേ.... മാന്യമായ ചര്‍ച്ചകള്‍ ഇപ്പോഴും നല്ലതാണ്... വ്യക്തിപരം അല്ല... ആശയ പരമായ ചര്‍ച്ചകള്‍... എല്ലാവര്ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്രം കൊടുക്കണം..
താന്‍ വിശ്വസിക്കുന്നത് തുറന്നു പറയാന്‍ മടിയുള്ളവര്‍ ആണ് ഇങ്ങിനെ പരാതി പെട്ടിയിലേക്ക് പരാതി അയച്ചു ചര്‍ച്ച നിറുത്തി വെപ്പിക്കുന്നത്...
അങ്ങനെ ആരെങ്കിലും ഒരാള്‍ പരാതി പറയുമ്പോഴേക്കും ഒരു ചര്ച്ച നിര്‍ത്തിവെക്കുന്ന ഒരു ഉണ്ണാക്കന്‍ ആണോ നമ്മുടെ മൊതലാളി ..? ഏയ് .. ബീരാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല...!!
അപ്പോള്‍ പരാതി അയച്ചതില്‍ ബീരാനും ഉണ്ടായിരുന്നു.... ഹി ഹി ഹി
ബീരാന് ആരോടും ഇന്നേവരെ പരാതി തോന്നീട്ടില്ല.. ഇനി തോന്നുകയും ഇല്ല.. 
ചര്‍ച്ചകള്‍ തുറന്ന മനസ്സോടെ നേരിടണം .. താന്‍ പിടിക്കുന്ന മുയലിനു 2 കൊമ്പ് എന്നാ ചിന്താഗതിയാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ ..... പരസ്പരം അറിയാനും അറിയിക്കാനും ആണ് ചര്‍ച്ച ഉപയോഗ പെടുതെണ്ടത് .. പലപ്പോഴും മതത്തിന്റെ പേരില്‍ ആകുമ്പോള്‍ പലരും അസഹിഷ്ണത ഉള്ളവരായി മാറുന്നൂ .... .. ഒരു ചര്‍ച്ച നടന്നത് കൊണ്ട് മാത്രം ഒരു മതമോ ഒരു പ്രസ്ഥാനമോ തകരില്ല .. അങ്ങനെ ആരെങ്കിലും അത് വിശ്വസികുന്നുന്ടെങ്കില്‍ ..അവരുടെ വിവരെകെടെ എന്ന് പറയാന്‍ ആകൂ ... .. ഏതു ചര്‍ച്ചകളേയും പക്വതയോടെ കാണാന്‍ സാധിക്കുമെങ്കില്‍ ചര്‍ച്ചകള്‍ വരുന്നത് നല്ലതാണ് ..
മായ്ക്കാം
"ഒരു ചര്‍ച്ച നടന്നത് കൊണ്ട് മാത്രം ഒരു മതമോ പ്രസ്ഥാനമോ തകരില്ല"വളരെ ശരിയാണ് ഉല്ലാസ്ജീ..
ഒരാള്‍ പറയുന്നത് ശരിയാണെങ്കില്‍ അതിനെതിരെയുള്ള ഏതു അഭിപ്രായത്തെയും തന്റേടത്തോടെ പ്രതിരോധിക്കാന്‍ അയാള്‍ക്ക്‌ കഴിയണം. അല്ലാതെ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നത് പറയുന്ന കാര്യങ്ങളില്‍ സ്വയം ആത്മ വിശ്വാസം ഇല്ലാത്തത് കൊണ്ടോ കാപട്യം മനസ്സില്‍ വെച്ചത് കൊണ്ടോ ആയിരിക്കും.
ശരിയും തെറ്റും ആപേക്ഷികമാണ്. തികച്ചും വ്യതിപരവും... ഒരാളുടെ ശരി മറ്റൊരാളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ കലാപവും വഴക്കുമുണ്ടാകൂ...



നൂറു ശതമാനം ശരി
ബഷ്ഹീരിക്കയുടെ ഈ ചര്‍ച്ച ഏറ്റവും ഉചിതമായത്തു തന്നെയാണ്
നന്ദി
മതങ്ങളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ആരും തമ്മില്‍ തല്ലുന്നില്ല. മതങ്ങളുടെ പേര് പറഞ്ഞു രാഷ്ട്രീയ സങ്കടനകള്‍ ഉണ്ടാക്കി കുറെ നേതാക്കള്‍ സ്വന്തം കാര്യം സാദിക്കാന്‍ വേണ്ടി കുറെ അണികളെ സൃഷ്ടിച്ചു ( ഗുണ്ട സങ്കം എന്ന് പറയുന്നതാവും ശെരി ) സാധാരണക്കാരെ തമ്മില്‍ തല്ലിച്ച് ജെനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നു എന്നിട്ട് അവര്‍ സുഖ ലോലുപന്‍ മാരായി കഴിഉന്നു. ഇങ്ങനെ ഉള്ളവരെ അകറ്റി നിര്‍ത്താന്‍ പൊതു സമൂഹം തയാറായാല്‍ എല്ലാ പ്രശ്നങ്ങളും തീരും, അതല്ലാതെ ഇവരുടെ അക്കെ ഇറാന്‍ മൂളികളായി ജെനങ്ങള്‍ മാറിയാല്‍ പതിയെ പതിയ നമ്മുടെ കൊച്ചു "കേരളം ഒരു ഭ്രാന്താലയം" ആയി മാറും
നമ്മുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും മറ്റുള്ളവര്‍ ബഹുമാനിക്കാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കാനും ആദരിക്കാനും നാമും തയ്യാറാവണം.
-- 
ഇക്കാര്യത്തില്‍ ഇതേ വാക്കുകള്‍ ത്തന്നെയാണ് ബീരാനും പറയാനുള്ളത് ...!!
തികച്ചും അനുയോജ്യമായ ചര്‍ച്ച. 
ബഷീര്‍ ഭായി പറഞ്ഞ പോലെ മതവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാതിരിക്കുന്നതല്ല, മറിച്ച് പരസ്പരണ ബഹുമാനത്തോടെ സംവദിക്കലാണ് പുരോഗമനപരം. നമുക്കൊന്നും ഒളിച്ച് വെക്കാനില്ലല്ലോ. അപരന്റെ ആദര്‍ശത്തെ അസഹിഷ്ണുതയോടെ കാണുന്നതാണ് പ്രശ്നം. 
മറ്റൊരു വില്ലന്‍ മുന്‍വിധിയാണ്. ആളുകളെ അങ്ങ് വിലയിരുത്തിക്കളയുക; അയാളുടെ പേരോ, ദേശമോ, ചിത്രമോ കണ്ടിട്ട്. 
നാം ഇനിയും വിശാലമനസ്കരാവേണ്ടിയിരിക്കുന്നു
ഈ ചര്‍ച്ച കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നത് 3 ദിവസം മുന്പ് ഫം channalaya റേഡിയോ മന്ഗൊഇല് ഒരു ചര്‍ച്ച ആണ് എന്തെന്നാല്‍ അതില്‍ അവതാരകന്‍ പറയുന്നുണ്ടായിരുന്നു മറ്റൊരാള്‍ നമ്മെ അംഗീകരിച്ചു കൊണ്ട് എന്തെങ്കിലും പറയുകയാണെങ്കില്‍ അയാളെ നമുക്ക് മറക്കാന്‍ കഴിയില്ല എന്നാണ്
ചര്‍ച്ചയില്‍ ഒരുപാടു പേര്‍ പങ്കെടുത്തു ചര്‍ച്ച എന്തെന്നാല്‍ എങ്ങനെ മറ്റൊരാളുടെ അംഗീകാരം നമുക്ക് നേടി എടുക്കാം എന്നതിനെ കുറിച്ചായിരുന്നു. അതില്‍ ഒരിതിരിഞ്ഞ ഉത്തരം നമ്മള്‍ പരസ്പരം ബഹുമാനിക്കുക എന്നാണ്. വിശദമയീ പറഞ്ഞാല്‍ നമ്മുടെ ഞാനടക്കമുള്ളവരുടെ ഇഗോ complex (ഞാന്‍ പറയുന്നത് മാത്രമാണ് ശരി) എന്നുള്ള നമ്മുടെ ചിന്ഥകള്‍ ഒഴിവാക്കിയാല്‍ തീര്‍ച്ചയായും നമുക്ക് മറ്റുള്ള നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുക്കളേ മനസിലാക്കാന്‍ കഴിയും അവര്‍ക്ക് തിരിച്ചു നമ്മെയും മനസിലാക്കാന്‍ കഴിയും.
അവിടെ ഒരു വലിയ സൌഹൃദ ലോകം കേട്ടിപടുക്കാന്‍ സാദിക്കും എന്നാ മഹത്തായ ഒരു ആശയം ആ ചര്‍ച്ചയില്‍ നിന്നും ഉണ്ടായി .
പിന്നെ ഇതിന്റെ ഒരു നെഗറ്റീവ് വശം എന്തെന്നാല്‍ നമ്മുടെ (ഞാനടക്കമുള്ളവര്‍) ഇഗോ complex അത് കൊണ്ട് നമുക്ക് നെടാനവുന്നത് നമ്മുടെ വാശി ഒരു പക്ഷെ ജയിക്കുമായിരിക്കും പക്ഷെ വളരെ വിലപ്പെട്ട നമ്മുടെ സുഹൃത്തുക്കളേ എന്നെന്നെക്കുമയീ നമുക്ക് നഷ്ട്ടപെട്ടിട്ടുണ്ടാകും. പിന്നീടു നമ്മള്‍ ആലോചിക്കുമ്പോള്‍ നമ്മുടെ അടുത്ത് നിന്ന് വന്ന ചെറിയ വീഴ്ച അത് നമുക്ക് എത്ര മാത്രം നഷ്ട്ടമാണ് നമുക്ക് ഉണ്ടാക്കിയത് അല്ലേ ??
ഓര്‍ക്കുമ്പോള്‍ മനസു ആകെ വല്ലതരോവസ്ഥ ??