Tuesday, December 28, 2010

സൂക്ഷിക്കുക! ഒളികാമറകൾ നിങ്ങളെ കാണുന്നുണ്ട്‌...

ആധുനിക / വിവര സാങ്കേതിക വിദ്യ കുതിച്ച്‌ മുന്നേറുകയാണ്. ആധുനികത എത്ര പുരോഗതി നേടുന്നുവോ അത്രയും നമ്മുടെ സ്വകാര്യത നഷ്ടപ്പെട്ട്‌ കൊണ്ടിരിക്കുകയാണ് അതിൽ പ്രധാന വില്ലനാണ് ഒളികാമറകൾ. പലർക്കും ഇതിനെ കുറിച്ച ശരിയായ ധാരണ ഇല്ലാത്തതിനാൽ തന്നെ അത്തരക്കാർ കെണികളിൽ വീഴാനുള്ള സാധ്യത ഏറെയാണ്. പലരും ഇത്തരം ചതിക്കുഴികളിൽ വീണ കാര്യം പോലും അറിയാറില്ലെന്നതാണു വാസ്തവം.

 മുമ്പൊരിക്കൽ കോഴിക്കോട്‌ ഒരു പ്രമുഖ ഹോട്ടലിൽ ഉണ്ടായ ഒളികാമറ വിവാദം ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.നമ്മൾ മലയാളികൾക്കൊരു ‘ഗുണ’മുണ്ട്‌! എന്ത്‌ പ്രശ്നമുണ്ടാവുമ്പോഴും നന്നായി ഇടപെടും, വിവാദവും ചർച്ചയുമാക്കും... പത്രകോളങ്ങൾ നിറയും... ചാനലുകൾ പ്രത്യേക എക്സ്ക്ലൂസീവ്‌ പ്രോഗ്രാമുകളും ചർച്ചകളും സംഘടിപ്പിക്കും... പിന്നെ വളരെ പെട്ടന്ന് തന്നെ എല്ലാം മറക്കും, അടുത്ത വിവാദത്തിനായി കാതോർത്തിരിക്കും. ഏറെ കോലാഹലമുണ്ടാക്കിയ പല വിഷയങ്ങളുടേയും തുടർഗതി എന്തായി എന്നു പോലും ഇത്തരം എക്സ്ക്ലൂസീവ്‌ ആയി വാർത്തകൾ ജനങ്ങളിലേക്ക്‌ എത്തിച്ചവർ പോലും അന്വേഷിക്കാറില്ല. എന്ന് മാത്രമല്ല പലപ്പോഴും വിഷയങ്ങളുടെ മർമ്മ പ്രശ്നം ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണു വാസ്തവം. അന്നവിടെ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ പിടിക്കപ്പെട്ടത്‌ തന്നെ അയാൾക്കു ഈ വിഷയത്തിലുള്ള പരിചയക്കുറവിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവ്‌ കാരണം കൊണ്ട് മാത്രമാണു എന്നറിയുക. മിക്കവാറും അയാൾ ഒരു തുടക്കക്കാരനോ അല്ലെങ്കിൽ സ്വയം ആസ്വാദനത്തിനു വേണ്ടി ചെയ്തതോ ആയിരിക്കാം. എന്നാൽ വളരെ പ്രൊഫഷണലായി, ആസൂത്രണത്തോടെ പ്രവർത്തിക്കുന്ന ശക്തമായ ഒരു മാഫിയ സംഘം ഈ രംഗത്തുണ്ട്‌ എന്നത്‌ നമ്മളറിയണം. ഇന്ന് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ‘ഉൽപന്ന’ങ്ങളിൽ ഒന്നാണ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും. ലക്ഷക്കണക്കിനു വരുന്ന സെക്സു വെബ്‌ സൈറ്റുകൾക്ക്‌ അവയുടെ ഉപഭോക്താക്കൾക്കു നൽകാൻ ദിനേന ലക്ഷക്കണക്കിൽ പുതിയ ഫോട്ടോകളും വീഡിയോ ക്‌ളിപ്പുകളും ആവശ്യമായുണ്ട്‌. അത്‌ സംഘടിപ്പിച്ച്‌ നൽകാൻ വേണ്ട ശക്തമായ നെറ്റ്‌വർക്ക്‌ സംവിധാനവും നിലവിലുണ്ട്‌. കാര്യമായ റിസ്ക്‌ ഇല്ല എന്നതും പിടിക്കപ്പെടാൻ സാദ്ധ്യത വളരെ കുറവാണ് എന്നതുമാണ് ഇത്തരം ‘ചിത്രകടത്തു’കാർക്കുള്ള നേട്ടം.

അന്ന് ഹോട്ടലിൽ മൊബൈൽ കാമറ ഉപയോഗിച്ചത്‌ കൊണ്ട്‌ മാത്രമാണ് പെൺകുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്‌. എന്നാൽ മേൽപറഞ്ഞ പ്രൊഫഷണൽ സംഘങ്ങൾ ഉപയോഗിക്കുന്നത്‌ അത്യാധുനിക രീതിയിലുള്ള മൈക്രോ കാമറകളാണ്. ഒരിക്കൽ പോലും അവ നമ്മുടെ കണ്ണിൽ പെടില്ല. ആരുടെയും ശ്രദ്ധയിൽ പെടാതെ ദ്രശ്യങ്ങൾ പകർത്താൻ കഴിയുന്ന വിവിധയിനം കാമറകൾ ഇന്ന് ലഭ്യമാണ്. കാമറയുടെ ബോഡിയിൽ നിന്നും ലെൻസ്‌ വേർപ്പെടുത്തി വളരെ നേരിയ കേബിളുമായി ബന്ധിപ്പിക്കുന്ന കാമറയുടെ മൊട്ടുസൂചി വലുപ്പത്തിലുള്ള ലെൻസ്‌ മാത്രമെ പുറത്തേക്ക്‌ വെക്കേണ്ടതുള്ളൂ. അതു തന്നെ വെക്കുന്നത്‌ അലങ്കാര ലൈറ്റുകളുടെ കൂടെയോ മറ്റോ ആയിരിക്കും. ബാക്കി വരുന്ന കാബിളും ബോഡിയുമൊക്കെ സീലിങ്ങിന്റെയെ മറ്റോ പിന്നിലായിരിക്കും.
മേൽ പറഞ്ഞ സെക്സ്‌ മാഫിയ ആണ് രഹസ്യ കാമറകൾ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും രഹസ്യാന്വേഷണത്തിനും മാധ്യമ പ്രവർത്തനത്തിനും ചാരപ്രവർത്തനത്തിനും മറ്റും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌. കോട്ടിലും ടൈയിലും തൊപ്പിയിലും ബെൽറ്റിലും കഴുത്തിൽ തൂക്കിയിട്ട ടാഗിലും ഷർട്ടിന്റെ ബട്ടൻസിനു പകരമായും, കണ്ണടയിലും വാച്ചിലും പേനയിലും കീചെയിനിലും കാൽകുലേറ്ററിലും ചുമരിലെ ക്ലോക്കിലും ഘടിപ്പാക്കാവുന്നതും കാറിന്റെ റിമോട്ട്‌ എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ളതും ഹെഡ്ഫോൺ രൂപത്തിലുള്ളതും തുടങ്ങി വിത്യസ്ത രൂപത്തിലുള്ളവ ലഭ്യമാണ്. രൂപത്തിൽ മൈക്രോ ആണെങ്കിലും ഉയർന്ന തരത്തിലുള്ള റെസലൂഷ്യനും നല്ല മെമ്മറി പവറുമൊക്കെയുള്ളവയായിരിക്കും ഇവ.

നാം സ്വയം സൂക്ഷിക്കുക എന്നത് മാത്രമാണു ഇതിനു പരിഹാരം. ടൂറിസ്റ്റ്‌ സ്ഥലങ്ങളിലാണ് ഇത്തരം സെക്സ്‌ മാഫിയകളുടെ ഒളികാമറകൾക്കു സാദ്ധ്യത കൂടുന്നതെന്നതിനാൽ അത്തരം സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അത്തരം സ്ഥലങ്ങളിൽ ഹോട്ടലുകളിലും ലോഡ്ജിലുമൊക്കെ താമസിക്കുന്നതു പരമാവധി ഒഴിവാക്കുക. ഇനി താമസിക്കേണ്ടി വന്നാൽ തന്നെ ഒരു രഹസ്യ കാമറയിൽ എല്ലാം പകർത്തി കൊണ്ടിരിക്കുന്നു എന്നു തന്നെ കരുതി അതിനനുസരിച്ച്‌ പെരുമാറുക. ഇത്തരം സ്ഥലങ്ങളിൽ ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന നവദമ്പതികൾ പ്രത്യേകം കരുതിയിരിക്കുക. അതേ പോലെ പൊതുസ്ഥലങ്ങളിൽ വെച്ചു ആർക്കെങ്കിലും നേരിട്ടോ മൊബൈൽ വഴിയോ രഹസ്യങ്ങൾ കൈമാറുമ്പോൾ ശ്രദ്ധിക്കുക. തീർത്തും അലക്ഷ്യമായി അടുത്ത്‌ നിൽക്കുന്ന ഒരാളുടെ ശരീരത്തിലെവിടെയോ ഒളിപ്പിച്ചു വെച്ച കാമറയിൽ എല്ലാം പകർത്തുന്നുണ്ടാവാം. മാന്യവേഷവും എക്സിക്യൂട്ടീവ്‌ സ്റ്റൈലിലുമൊക്കെ നടക്കുന്ന തട്ടിപ്പുകാരെ നമുക്കു തിരിച്ചറിയാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.

ഏതാനും ചില അത്യധുനിക കാമറകളുടെ ചിത്രങ്ങൾ താഴെ നൽകുന്നു
















ഇതും കൂടി വായിക്കുക:





Saturday, December 18, 2010

നമുക്ക്‌ വേണോ ആഡംബര വീടുകൾ !

ഈ ചിത്രങ്ങൾ കാണുക. നമ്മുടെ ഇന്ത്യയിൽ, നമ്മെ പോലെയുള്ള മനുഷ്യർ താമസിക്കുന്ന ഏതാനും വീടുകളാണിത്‌. ഇത്‌ പോലുമില്ലാതെ മരത്തണലിലും കടത്തിണ്ണകളിലും മക്കളുമൊത്ത്‌ കഴിയുന്ന എത്രയോ കുടുംബങ്ങളുണ്ട്‌.












എന്നാൽ നമ്മുടെയൊക്കെ അവസ്ഥയോ?
കണ്ണൂർ ജില്ലക്കാരനായ ഒരു സുഹൃത്തുമായി സൗഹൃദ സംഭാഷണത്തിനിടെ, അദ്ധേഹത്തിന്റെ വീട്‌ പണിയെ കുറിച്ച്‌ അന്വേഷിച്ചു. അദ്ധേഹം പറഞ്ഞു: “ഏറെക്കുറെ പണികളൊക്കെ തീർന്നു. ഇനി മിനുക്ക്‌ പണികൾ മാത്രമാണ് ബാക്കി. അതിനിനിയും ചുരുങ്ങിയത്‌ 20 ലക്ഷം രൂപയെങ്കിലും കാണണം...” സത്യത്തിൽ എന്റെ കണ്ണു തള്ളിപ്പോയി. മിനുക്ക്‌ പണികൾക്ക്‌ മാത്രം 20 ലക്ഷം രൂപ വേണമെങ്കിൽ വീടിന്റെ മൊത്തം ചെലവും വലുപ്പവും ഞാൻ മനസ്സിൽ ഊഹിച്ചു. ഒരു ഉദാഹരണം എന്ന നിലയിലാണ് ഈ സംഭവം ഉദ്ധരിച്ചത്‌. കേരളത്തിൽ അങ്ങോളമിങ്ങോളം, പ്രത്യേകിച്ചും വടക്കൻ ജില്ലകളിൽ നമുക്കിത്‌ വ്യകതമായി കാണാം.

പലപ്പോഴും ആവശ്യങ്ങളെക്കാളുപരി, പൊങ്ങച്ച പ്രകടനത്തിനു വേണ്ടിയാണ് കൊട്ടാര സദ്രശമായ വീടുണ്ടാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് എന്നതാണ് സത്യം. ഒന്നോ രണ്ടോ മക്കൾ മാത്രമുള്ള ചെറിയ കുടുംങ്ങൾ പോലും ഇത്തരം സൗധങ്ങൾ നിർമിക്കുന്നത്‌ നമുക്ക്‌ കാണാം.

“ധൂർത്തന്മാർ പിശാചുക്കളുടെ സഹോദരങ്ങളാണ്” എന്ന് പഠിപ്പിക്കപ്പെട്ട മുസ്ലിം സമൂഹത്തിലാണ് ഈ പ്രവണത കൂടുതൽ എന്നതാണ് വിചിത്രം. ആഡംബര വീടുകളെ ന്യായീകരിച്ച്‌ കൊണ്ട്‌ ചിലർ പറയുന്നത്‌, ദൈവം തന്ന അനുഗ്രഹങ്ങൾ നമ്മൾ പ്രദർശിപ്പിക്കുന്നത്‌ നല്ലതല്ലേ എന്നതാണ്!

എന്നാൽ വളരെ ആയാസകരമായി ഇത്തരം വീടുകൾ നിർമിക്കാൻ കഴിവുള്ളവർ മാത്രമാണ് അങ്ങിനെ ചെയ്യുന്നത്‌ എന്നത്‌ ശരിയല്ല, എന്നല്ല വളരെ ചുരുക്കം പേർക്കേ അതിനു കഴിയാറുള്ളൂ. പലപ്പൊഴും ഭീമമായ സംഖ്യകൾ കടം വാങ്ങിയാണ് അങ്ങിനെ ചെയ്യാറുള്ളത്‌ എന്നതാണു വാസ്തവം. എന്റെ ജില്ലക്കാരൻ തന്നെയായ ഒരു സുഹൃത്ത്‌ ഒരുദാഹരണമാൺ. ദുബൈയിൽ ഒരു കമ്പനിയിൽ പത്തു വർഷത്തിലധികം പ്രയാസപ്പെട്ട്‌ സമ്പാദിച്ചത്‌ മാത്രമല്ല ഭാവിയിൽ ഇനി അഞ്ചാറു വർഷം കൂടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ശമ്പളത്തിന്റെ കണക്കിനനുസരിച്ച്‌ കടങ്ങളും കൂട്ടുകാരിൽ നിന്നും ഒപ്പിച്ചു കൊട്ടാര സദ്രശമായ ഒരു വീടുണ്ടാക്കി. ഇന്നിപ്പൊൾ സാമ്പത്തിക മാന്ദ്യം കാരണം ഉള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയും ചെയതതിനാൽ ഭീമമായ കടങ്ങൾ എന്ന് എങ്ങിനെ വീട്ടാൻ കഴിയും എന്നറിയാതെ വിഷമിക്കുകായാൺ മൂപ്പരിപ്പോൾ.

ഇനി സാമ്പത്തിക സൗകര്യങ്ങളും മറ്റും ഉണ്ട്‌ എന്ന് വെച്ചാലും ആവശ്യത്തിലധികം, പൊങ്ങച്ചം പ്രകടിപ്പിച്ച്‌ കൊണ്ടുള്ള ആഡംബര സൗധങ്ങൾ നിർമിക്കുന്നതിനെ എങ്ങിനെ ന്യായീകരിക്കാനാവും? ഒരു കൊച്ചു കൂര സ്വപ്നം കാണാൻ പോലും കഴിയാതെ മക്കളുമായി കടത്തിണ്ണകളിലും മരത്തണലുകളിലും കഴിയുന്ന അനേകമാളുകൾ ഉണ്ടായിരിക്കെ! നന്നായി ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്ത എത്രയോ ആയിരങ്ങൾ, ചികിൽസിക്കാൻ വകയില്ലാതെ വേദനകളും പേറി നടക്കുന്ന എത്രയോ രോഗികൾ നമുക്കു ചുറ്റുമുണ്ട്‌. അത്തരക്കാർക്കൊക്കെ കഴിയുന്ന രീതിയിൽ ആശ്വാസം നൽകിക്കൊണ്ടാണ് ദൈവം നമുക്ക്‌ നൽകിയ അനുഗ്രഹങ്ങൾക്ക്‌ നന്ദി കാണിക്കേണ്ടത്‌.

ഏത്‌ കൂറ്റൻ ബംഗ്‌ളാവിൽ കഴിഞ്ഞാലും അവസാനം എല്ലാവർക്കും പോവേണ്ടത്‌ ഒരേ വലുപ്പമുള്ള ഭവനത്തിലേക്കാണു എന്നത്‌ നമ്മൾ ഓർക്കേണ്ടതുണ്ട്‌.

Wednesday, December 8, 2010

മാതാപിതാക്കൾ ശല്യമാവുമ്പോൾ !

ഇത്‌ ഒരു ഒറ്റപ്പെട്ട വാർത്തയായിരിക്കാം. എന്നാലും നമ്മുടെ കേരളത്തിലും ഇങ്ങിനെയൊക്കെ തുടങ്ങിക്കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ സങ്കടം തോന്നുന്നു. പലർക്കും മാതാപിതാക്കൾ ‘ശല്യം’ ആയി തുടങ്ങിയിരിക്കുന്നു എന്നത്‌ ഒരു യാഥാർത്ഥ്യമാണു, പുറത്തേക്കു പ്രകടമാകില്ലെങ്കിലും. കൂടി വരുന്ന വ്രദ്ധ സദനങ്ങൾ ഇതിന്റെ ഒരു തെളിവാണല്ലോ. നൊന്ത്‌ പ്രസവിച്ചു പോറ്റി വളർത്തിയ സ്വന്തം അമ്മയോട്‌ ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിയുമോ?

മക്കൾക്ക്‌ ആവശ്യത്തിലധികം സുഖ സൗകര്യങ്ങൾ നൽകി ഓമനിച്ച്‌ വളർത്തുന്നതിനപ്പുറം ആവശ്യമായ ധാർമിക ബോധങ്ങൾ നൽകുക എന്നതാണു ഇതിനു പരിഹാരം.

Monday, October 11, 2010

ഒരു മാറ്റം വേണ്ടേ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നതിൽ നാം അഭിമാനം കൊള്ളാറുണ്ട്‌. എന്നാൽ അതോടൊപ്പം ഏറ്റവും കൂടുതൽ അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ കുതിരക്കച്ചവടവും നടക്കുന്ന രാജ്യങ്ങളുടെ മുമ്പിൽ നമ്മൾ തന്നെയാണെന്ന സത്യവും അംഗീകരിച്ചേ മതിയാവൂ. ഇക്കാര്യത്തിൽ നമ്മുടെ കേരള സംസ്ഥാനം ഒട്ടും പിറകിലുമല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ആത്മാർത്ഥതയോടെ എറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ സംഘടനകൾ ജനകീയ പ്രശ്നങ്ങളിൽ നിന്നും അകന്ന് പോയിരിക്കുന്നു എന്നതാണു യാഥാർത്ഥ്യം.

നാടിന്റെ അടിസ്ഥാന വികസനത്തെ കുറിച്ചോ, സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ചൊ ചിന്തിക്കുന്നതിനു പകരം നല്ല കാശുണ്ടാക്കാൻ പറ്റുന്ന ഒരു പണിയായി മാത്രം രാഷ്ട്രീയത്തെ കാണുന്നവരാണ് ഇന്നത്തെ മിക്ക രാഷ്ട്രീയക്കാരും. രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ തന്നെ കാപട്യക്കാർക്ക്‌ മാത്രം പറ്റുന്ന ഒരു മേഖലയായി അതിനെ മനസ്സിലാക്കുന്ന ഒരവസ്ഥയാണിന്ന് നിലനിൽക്കുന്നത്‌. ഇന്ത്യയിൽ ചെലവാക്കപ്പെടുന്ന ജനക്ഷേമ, വികസന ഫണ്ടുകളിൽ 30% മാത്രമേ യഥാർത്ഥത്തിൽ അതിന്റെ ശരിയായ ഉപഭോകതാക്കൾക്ക്‌ ലഭിക്കുന്നുവെന്നാണ് കണക്ക്‌. താഴെ തലത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്‌ കൂടുതൽ അധികാരവും ഫണ്ടുകളും ലഭിച്ചു തുടങ്ങിയപ്പോൾ അതിനനുസരിച്ച്‌ അഴിമതിയും കൂടുകയാണുണ്ടായത്‌. പാർട്ടിയോടൊപ്പം നിൽക്കുന്നവർക്ക്‌ ഫണ്ടുകളനുവദിക്കുകയും ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുകയെന്നത്‌ നാട്ട്നടപ്പായി മാറിയിരിക്കുന്നു. അതിനാൽ താഴെക്കിടയിലുള്ള ജനങ്ങൾ പാർട്ടികളുടെ ആശ്രിതരായി മാറിയിരിക്കുന്നു.

ഇവിടെ നാം എന്താണു ചെയ്യേണ്ടത്‌?
മനുഷ്യസ്നേഹമുള്ള ഒരാൾക്കും ഇതൊന്നും കണ്ടില്ല എന്ന് നടിക്കാനാവില്ല. അഴിമതിക്കാർക്കും പകൽകൊള്ളക്കാർക്കും നാടിനെ തീറെഴുതി കൊടുത്തു അടങ്ങിയിരിക്കാനാവില്ല. അതിനാൽ ഈ വരുന്ന തെരെഞ്ഞെടുപ്പിൽ നാം ഒരു മാറ്റത്തിനായി ശ്രമിക്കേണ്ടതുണ്ട്‌. പാർട്ടി പക്ഷപാതിത്തത്തിനും, മത-സാമുദായിക-ജാതി പരിഗണനകൾക്കുമപ്പുറം ഓരോ വാർഡിലും താരതമ്യേന ജനസേവന മനസ്സുള്ള, നിസ്വാർത്ഥരായ ആളുകളെ തെരെഞ്ഞെടുക്കുക. അതാണു യഥാർത്ഥ രാജ്യ സ്നേഹവും.

Thursday, September 16, 2010

ഒളി കാമറകൾ: നാം അറിയേണ്ട ചില കാര്യങ്ങൾ

വിവര സാങ്കേതിക വിദ്യ കുതിച്ച്‌ മുന്നേറുകയാണ്. ആധുനിക സാങ്കേതികവിദ്യ എത്ര പുരോഗതി നേടുന്നുവോ അത്രയും നമ്മുടെ സ്വകാര്യത നഷ്ടപ്പെട്ട്‌ കൊണ്ടിരിക്കുകയാണ് അതിൽ പ്രധാന വില്ലനാണ് ഒളികാമറകൾ. പലർക്കും ഇതിനെ കുറിച്ച ശരിയായ ധാരണ ഇല്ലാത്തതിനാൽ തന്നെ അത്തരക്കാർ കെണികളിൽ വീഴാനുള്ള സാധ്യത ഏറെയാണ്. പലരും ഇത്തരം ചതിക്കുഴികളിൽ വീണ കാര്യം പോലും അറിയാറില്ലെന്നതാണു വാസ്തവം.

കഴിഞ്ഞ വർഷം കോഴിക്കോട്‌ ഒരു പ്രമുഖ ഹോട്ടലിൽ ഉണ്ടായ ഒളികാമറ വിവാദം ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.നമ്മൾ മലയാളികൾക്കൊരു ‘ഗുണ’മുണ്ട്‌! എന്ത്‌ പ്രശ്നമുണ്ടാവുമ്പോഴും നന്നായി ഇടപെടും, വിവാദവും ചർച്ചയുമാക്കും... പത്രകോളങ്ങൾ നിറയും... ചാനലുകൾ പ്രത്യേക എക്സ്ക്ലൂസീവ്‌ പ്രോഗ്രാമുകളും ചർച്ചകളും സംഘടിപ്പിക്കും... പിന്നെ വളരെ പെട്ടന്ന് തന്നെ എല്ലാം മറക്കും, അടുത്ത വിവാദത്തിനായി കാതോർത്തിരിക്കും. ഏറെ കോലാഹലമുണ്ടാക്കിയ പല വിഷയങ്ങളുടേയും തുടർഗതി എന്തായി എന്നു പോലും ഇത്തരം എക്സ്ക്ലൂസീവ്‌ ആയി വാർത്തകൾ ജനങ്ങളിലേക്ക്‌ എത്തിച്ചവർ പോലും അന്വേഷിക്കാറില്ല. എന്ന് മാത്രമല്ല പലപ്പോഴും വിഷയങ്ങളുടെ മർമ്മ പ്രശ്നം ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണു വാസ്തവം.

അന്നവിടെ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ പിടിക്കപ്പെട്ടത്‌ തന്നെ അയാൾക്കു ഈ വിഷയത്തിലുള്ള പരിചയക്കുറവിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവ്‌ കാരണം കൊണ്ട് മാത്രമാണു എന്നറിയുക. മിക്കവാറും അയാൾ ഒരു തുടക്കക്കാരനോ അല്ലെങ്കിൽ സ്വയം ആസ്വാദനത്തിനു വേണ്ടി ചെയ്തതോ ആയിരിക്കാം. എന്നാൽ വളരെ പ്രൊഫഷണലായി, ആസൂത്രണത്തോടെ പ്രവർത്തിക്കുന്ന ശക്തമായ ഒരു മാഫിയ സംഘം ഈ രംഗത്തുണ്ട്‌ എന്നത്‌ നമ്മളറിയണം. ഇന്ന് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ‘ഉൽപന്ന’ങ്ങളിൽ ഒന്നാണ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും. ലക്ഷക്കണക്കിനു വരുന്ന സെക്സു വെബ്‌ സൈറ്റുകൾക്ക്‌ അവയുടെ ഉപഭോക്താക്കൾക്കു നൽകാൻ ദിനേന ലക്ഷക്കണക്കിൽ പുതിയ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും ആവശ്യമായുണ്ട്‌. അത്‌ സംഘടിപ്പിച്ച്‌ നൽകാൻ വേണ്ട ശക്തമായ നെറ്റ്‌വർക്ക്‌ സംവിധാനവും നിലവിലുണ്ട്‌. മയക്ക്‌ മരുന്നും മറ്റും കടത്ത്‌ നടത്തുന്ന റിസ്ക്‌ ഇല്ല എന്നതും പിടിക്കപ്പെടാൻ സാദ്ധ്യത വളരെ കുറവാണു എന്നതുമാണു ഇത്തരം ‘ചിത്രകടത്തു’കാർക്കുള്ള നേട്ടം.

അന്ന് ഹോട്ടലിൽ മൊബൈൽ കാമറ ഉപയോഗിച്ചത്‌ കൊണ്ട്‌ മാത്രമാണു പെൺകുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്‌. എന്നാൽ മേൽപറഞ്ഞ പ്രൊഫഷണൽ സംഘങ്ങൾ ഉപയോഗിക്കുന്നത്‌ അത്യാധുനിക രീതിയിലുള്ള മൈക്രോ കാമറകളാണ്. ഒരിക്കൽ പോലും അവ നമ്മുടെ കണ്ണിൽ പെടില്ല. ആരുടെയും ശ്രദ്ധയിൽ പെടാതെ ദ്രശ്യങ്ങൾ പകർത്താൻ കഴിയുന്ന വിവിധയിനം കാമറകൾ ഇന്ന് ലഭ്യമാണ്. കാമറയുടെ ബോഡിയിൽ നിന്നും ലെൻസ്‌ വേർപ്പെടുത്തി വളരെ നേരിയ കേബിളുമായി ബന്ധിപ്പിക്കുന്ന കാമറയുടെ മൊട്ടുസൂചി വലുപ്പത്തിലുള്ള ലെൻസ്‌ മാത്രമെ പുറത്തേക്ക്‌ വെക്കേണ്ടതുള്ളൂ. അതു തന്നെ വെക്കുന്നത്‌ അലങ്കാര ലൈറ്റുകളുടെ കൂടെയോ മറ്റോ ആയിരിക്കും. ബാക്കി വരുന്ന കാബിളും ബോഡിയുമൊക്കെ സീലിങ്ങിന്റെയെ മറ്റോ പിന്നിലായിരിക്കും.

മേൽ പറഞ്ഞ സെക്സ്‌ മാഫിയ ആണ് രഹസ്യ കാമറകൾ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും രഹസ്യാന്വേഷണത്തിനും മാധ്യമ പ്രവർത്തനത്തിനും ചാരപ്രവർത്തനത്തിനും മറ്റും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌. കോട്ടിലും ടൈയിലും തൊപ്പിയിലും ബെൽറ്റിലും കഴുത്തിൽ തൂക്കിയിട്ട ടാഗിലും ഷർട്ടിന്റെ ബട്ടൻസിനു പകരമായും, കണ്ണടയിലും വാച്ചിലും പേനയിലും കീചെയിനിലും കാൽകുലേറ്ററിലും ചുമരിലെ ക്ലോക്കിലും ഘടിപ്പാക്കാവുന്നതും കാറിന്റെ റിമോട്ട്‌ എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ളതും ഹെഡ്ഫോൺ രൂപത്തിലുള്ളതും തുടങ്ങി വിത്യസ്ത രൂപത്തിലുള്ളവ ലഭ്യമാണ്. രൂപത്തിൽ മൈക്രോ ആണെങ്കിലും ഉയർന്ന തരത്തിലുള്ള റെസലൂഷ്യനും നല്ല മെമ്മറി പവറുമൊക്കെയുള്ളവയായിരിക്കും ഇവ.

നാം സ്വയം സൂക്ഷിക്കുക എന്നത് മാത്രമാണു ഇതിനു പരിഹാരം. ടൂറിസ്റ്റ്‌ സ്ഥലങ്ങളിലാണ് ഇത്തരം സെക്സ്‌ മാഫിയകളുടെ ഒളികാമറകൾക്കു സാദ്ധ്യത കൂടുന്നതെന്നതിനാൽ അത്തരം സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അത്തരം സ്ഥലങ്ങളിൽ ഹോട്ടലുകളിലും ലോഡ്ജിലുമൊക്കെ താമസിക്കുന്നതു പരമാവധി ഒഴിവാക്കുക. ഇനി താമസിക്കേണ്ടി വന്നാൽ തന്നെ ഒരു രഹസ്യ കാമറയിൽ എല്ലാം പകർത്തി കൊണ്ടിരിക്കുന്നു എന്നു തന്നെ കരുതി അതിനനുസരിച്ച്‌ പെരുമാറുക. ഇത്തരം സ്ഥലങ്ങളിൽ ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന നവദമ്പതികൾ പ്രത്യേകം കരുതിയിരിക്കുക.

അതേ പോലെ പൊതുസ്ഥലങ്ങളിൽ വെച്ചു ആർക്കെങ്കിലും നേരിട്ടോ മൊബൈൽ വഴിയോ രഹസ്യങ്ങൾ കൈമാറുമ്പോൾ ശ്രദ്ധിക്കുക. തീർത്തും അലക്ഷ്യമായി അടുത്ത്‌ നിൽക്കുന്ന ഒരാളുടെ ശരീരത്തിലെവിടെയോ ഒളിപ്പിച്ചു വെച്ച കാമറയിൽ എല്ലാം പകർത്തുന്നുണ്ടാവാം. മാന്യവേഷവും എക്സിക്യൂട്ടീവ്‌ സ്റ്റൈലിലുമൊക്കെ നടക്കുന്ന തട്ടിപ്പുകാരെ നമുക്കു തിരിച്ചറിയാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.

ഏതാനും ചില അത്യധുനിക കാമറകളുടെ ചിത്രങ്ങൾ താഴെ നൽകുന്നു