
ഇത് ഒരു ഒറ്റപ്പെട്ട വാർത്തയായിരിക്കാം. എന്നാലും നമ്മുടെ കേരളത്തിലും ഇങ്ങിനെയൊക്കെ തുടങ്ങിക്കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ സങ്കടം തോന്നുന്നു. പലർക്കും മാതാപിതാക്കൾ ‘ശല്യം’ ആയി തുടങ്ങിയിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണു, പുറത്തേക്കു പ്രകടമാകില്ലെങ്കിലും. കൂടി വരുന്ന വ്രദ്ധ സദനങ്ങൾ ഇതിന്റെ ഒരു തെളിവാണല്ലോ. നൊന്ത് പ്രസവിച്ചു പോറ്റി വളർത്തിയ സ്വന്തം അമ്മയോട് ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിയുമോ?
മക്കൾക്ക് ആവശ്യത്തിലധികം സുഖ സൗകര്യങ്ങൾ നൽകി ഓമനിച്ച് വളർത്തുന്നതിനപ്പുറം ആവശ്യമായ ധാർമിക ബോധങ്ങൾ നൽകുക എന്നതാണു ഇതിനു പരിഹാരം.